കണ്ണൂർ

‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കൊളച്ചേരിയിൽ ജല നടത്തം സംഘടിപ്പിച്ചു

കൊളച്ചേരി: ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് കൊളച്ചേരി പാടീ തീർത്ഥത്തിനു സമീപത്തായി ജല നടത്തം സംഘടിപ്പിച്ചു. ചടങ്ങ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം സജിമ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ റിപ്പോർട്ട് അവതരണം നടത്തി. ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുസലാം, ക്ഷേമ കാര്യ ചെയർപേഴ്സൺ അസ്മ കെ.വി, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ ബാലസുബ്രമണ്യൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം പ്രസീത ടീച്ചർ, വാർഡ് മെമ്പർ പി.വി വത്സൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.പി കുഞ്ഞിരാമൻ, രാമകൃഷ്ണൻ മാസ്റ്റർ, കൃഷ്ണൻ, ശശി എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ കെ പ്രിയേഷ് സ്വാഗതവും, വി.ഇ.ഒ സീമ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close