കേരളം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊച്ചി :  നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ അപകടത്തില്‍ അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴേക്ക് മറിയുകയായിരുന്നു.

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചോളം പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സജീവിന്റെ മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close