കേരളം
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍.
കാസര്‍ഗോഡ്: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ പരാതിപ്രകാരം മദ്രസ അധ്യാപകനായ പരപ്പ കോളംകുളം സ്വദേശി അഷ്റഫി (41) നെയാണ് കാസര്‍ഗോഡ് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു യുവാക്കള്‍ പീഡിപ്പിച്ചതായി പരാതി നല്കിയ വിദ്യാര്‍ഥിനിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് മദ്രസ അധ്യാപകന് പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മൂന്ന് യുവാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാനസികാവസ്ഥയില്‍ സംശയം തോന്നി സ്കൂള്‍ അധ്യാപിക നടത്തിയ കൗണ്‍സലിംഗിലൂടെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് നേരിട്ട പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മദ്രസയില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന സമയത്ത് മദ്രസ അധ്യാപകനായിരുന്ന അഷ്റഫ് പീഡിപ്പിച്ചെന്നാണു പരാതി. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.