ഇരിട്ടി

മണത്തണയിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മണത്തണ : കേരള വ്യാപാരി വ്യവസായി മണത്തണ യൂണിറ്റിന്റെയും വിമുക്തി 5,6 വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.

കെ വി വി എസ് മണത്തണ യൂണിറ്റ് പ്രസിഡന്റ് ജോസഫ് സി എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ സി പ്രശാന്ത് സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ബാബു ഫ്രാൻസിസ് ലഹരി വിമുക്ത ക്ലാസ് നയിച്ചു. വനിതാവിംഗ് പ്രസിഡന്റ് ബിന്ദു സോമൻ, ബേബി കുര്യൻ, ഡാനിയൽ ഫ്രാൻസിസ്, ബേബി സോജാ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രവീൺ കെ എസ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close