ഇരിട്ടി

കുടിവെള്ളം മുട്ടിച്ച് കാട്ടാനകള്‍.

കാക്കയങ്ങാട്: കുടിവെള്ളം മുട്ടിച്ച് കാട്ടാനകള്‍. കാക്കയങ്ങാട് പാലപ്പുഴ കൂടലാടിലെ മൂന്ന് കുടുംബങ്ങള്‍ കുടിവെള്ളമെടുക്കുന്ന കിണറിന് സമീപം സ്ഥാപിച്ച മോട്ടറും പൈപ്പുകളുമാണ് കാട്ടനകള്‍ നശിപ്പിച്ചത്.ജനകീയ കൂട്ടായ്മയില്‍ പാലപ്പുഴ മേഖലയില്‍ തൂക്ക് വൈദ്യുതി വേലി സ്ഥാപിച്ചതോടെ ജനവാസ കേന്ദ്രങ്ങളിലെ കാട്ടന ശല്യത്തിന് ശമനമുണ്ടായിക്കഴിഞ്ഞു. എന്നാല്‍ ആറളം ഫാമില്‍ നിന്ന് പുഴ കടന്ന് ആനകള്‍ മറുകരയിലേക്ക് എത്തുന്നതിന് യാതൊരു കുറവുമില്ല. തൂക്ക്  വൈദ്യുത വേലിക്ക് അപ്പുറത്തുള്ള കിണറിന് സമീപം സ്ഥാപിച്ച മോട്ടറും, പൈപ്പുകളുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്.വാര്‍ഡ് മെമ്പര്‍ എ.സി അനീഷ്, പ്രഭാകരന്‍, ബിന്ദു തുടങ്ങിയവര്‍ കുടിവെള്ളമെടുക്കാനായി സ്ഥാപിച്ച മോട്ടറാണ് കാട്ടാനകള്‍ നശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close