കണ്ണൂർ

ശ്രീകണ്ഠപുരത്ത് റിട്ട. അധ്യാപകന്റെ വീട്ടിലും ക്ഷേത്രത്തിലും കവർച്ച

ശ്രീകണ്ഠപുരം: റിട്ട. കോളേജ് അധ്യാപകന്റെ വീട്ടിലും ഇതേ റോഡിലെ ക്ഷേത്രത്തിലും കവർച്ച. എസ്.ഇ.എസ്. കോളേജിൽനിന്ന് വിരമിച്ച എള്ളരിഞ്ഞിയിലെ ജോസ് ജെ. എടവൂരിന്റെ വീട്ടിലും ചോന്നമ്മ കോട്ടത്തുമാണ് മോഷണം നടന്നത്. വീട്ടിൽനിന്ന് 15,000 രൂപയും ഹെഡ്‌ലൈറ്റും ഒന്നര ലിറ്റർ പെട്രോളും മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിന്റെ വൈദ്യുതി ഫ്യൂസ് ഊരിമാറ്റിയാണ് കവർച്ച നടത്തിയത്. ജോസ് കൂട്ടുംമുഖത്ത് പുതിയ വീട് പണിതിട്ടുണ്ട്.

രാത്രി കുടുംബസമേതം അവിടെ ചെന്നപ്പോഴായിരുന്നു കവർച്ച. പിൻവശത്തെ ഗ്രിൽസ് പൂട്ട് തകർത്താണ് അകത്ത് കടന്നത്. ഇതേ റോഡിലുള്ള ചോന്നമ്മ കോട്ടത്തിന്റെ റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരവും കവർന്നിട്ടുണ്ട്. ശ്രീകണ്ഠപുരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വാർഡ് കൗൺസിലർ കെ.ഒ.പ്രദീപനും സ്ഥലത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close