ഇരിട്ടികണ്ണൂർ

കണ്ണൂരില്‍ 1.15 കോടിയുടെ സ്വര്‍ണം പിടികൂടി.

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുകേസുകളിലായി 1.15 കോടി രൂപയുടെ 2.4 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കര്‍ണാടക സുള്ള്യ സ്വദേശി മുഹമ്മദ് റാഫി, കാസര്‍കോട് സ്വദേശിനി ആയിഷ എന്നിവരില്‍ നിന്നാണ് 1,001 ഗ്രാം, 1,359 ഗ്രാം എന്നിങ്ങനെ മൊത്തം 2,360 ഗ്രാം സ്വര്‍ണം പിടികൂടിയത്. 1,14,69,600 രൂപ വിലമതിക്കുന്നതാണ് വെള്ളിയാഴ്ച പിടികൂടിയ സ്വര്‍ണം.

അ​സി. ക​മീ​ഷ​ണ​ര്‍ ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ ജ്യോ​തി​ല​ക്ഷ്മി, വി.​പി. ജോ​യി, എ​ന്‍.​സി. പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് പി​ടി​കൂ​ടു​ന്ന സ്വ​ര്‍ണ​മി​ശ്രി​തം ത​ങ്ക​ത്തി​ലാ​ക്കി​യാ​ണ് വി​ല​നി​ര്‍ണ​യം ന​ട​ത്തു​ന്ന​ത്. സ്വ​ര്‍ണ​ത്തേ​ക്കാ​ളും 7.17 ശ​ത​മാ​നം നി​ര​ക്ക് കൂ​ടു​ത​ലാ​ണ് ത​ങ്ക​ത്തി​ന്. ഈ​മാ​സം എ​ട്ടി​ന് 1,655 ഗ്രാം, 16 ​ന് 1,550 ഗ്രാം, 17 ​ന് 1,048 ഗ്രാം, 18 ​ന് 740 ഗ്രാം, 22 ​ന് 611 ഗ്രാം, ​വ്യാ​ഴാ​ഴ്ച 1,496 ഗ്രാം ​എ​ന്നി​ങ്ങ​നെ മൊ​ത്തം 9.46 കി​ലോ സ്വ​ര്‍ണം പി​ടി​കൂ​ടി.

ഈ ​മാ​സം മാ​ത്രം പി​ടി​കൂ​ടി​യ സ്വ​ര്‍ണ​ത്തി‍െൻറ മൂ​ല്യം 4,59,75,600 രൂ​പ​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close