കണ്ണൂർ

പൂക്കോട്ട് ജീപ്പും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

പാട്യം: പൂക്കോട്ട് കുന്നപ്പാടി ബസാറിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ മണക്കടവ് സ്വദേശികളായ പുതിയവീട്ടിൽ മനു, പാറപ്പറമ്പിൽ മനു, കച്ചിക്കാപ്പുറം നീർക്കാട്ടിൽ സുബിൻ, തോമാച്ചൻ പാലത്തിങ്കൽ, മനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പാട്യം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും പൂക്കോട് ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടേയും മുൻഭാഗം പൂർണമായി തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close