കണ്ണൂർ

കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷത്തിന്റെ സ്വർണം പിടിച്ചു.

കണ്ണൂർ : കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കാസർകോട് സ്വദേശി ഷിഹാബിൽനിന്ന് 51 ലക്ഷം രൂപയുടെ 1,048 ഗ്രാം സ്വർണം ഡിആർഐയും -കസ്റ്റംസും ചേർന്ന്‌ പിടിച്ചു. പേസ്‌റ്റ്‌  രൂപത്തിലാക്കിയ സ്വർണം സോക്‌‌സിനുള്ളിൽവച്ച്‌ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു.

കസ്റ്റംസ് അസി. കമീഷണർ മുഹമ്മദ്‌  ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സി വി മാധവൻ എന്നിവരാണ്‌ പരിശോധകസംഘത്തിലുണ്ടായത്‌. കഴിഞ്ഞ ദിവസം കാസർകോട്‌ സ്വദേശികളായ രണ്ടുപേരിൽനിന്ന്‌ 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close