ഇരിട്ടികണ്ണൂർ

കേരള ജല അതോറിട്ടി- ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർമാർ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ മട്ടന്നൂരിന്റെ കീഴിൽ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പായം,തില്ലങ്കേരി,മാലൂർ,കീഴല്ലൂർ,മൊകേരി എന്നീ പഞ്ചായത്തുകളിലും, കൊളച്ചേരി ശുദ്ധ ജല വിതരണ പദ്ധതിയുടെ പുതിയ ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തിയിലേക്കും എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഘേന വോളണ്ടിയർമാർ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.കുറഞ്ഞ യോഗ്യത: ഐ ടി ഐ (സിവിൽ/മെക്കാനിക്കൽ). കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. നിയമിതരാകുന്നവർക്ക് പ്രതിദിനം 631 (അറുനൂറ്റി മുപ്പത്തി ഒന്ന്) രൂപ നിരക്കിൽ വേതനം ലഭിക്കുന്നതാണ്. താല്പര്യം ഉള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇമെയിൽ വിലാസവും സഹിതം തപാൽ/ ഇമെയിൽ മുഘേന 22.09.2022 വൈകീട്ട് 5 മണിക്ക് മുൻപായി എക്സിക്യൂറ്റീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി, പ്രൊജക്റ്റ് ഡിവിഷൻ മട്ടന്നൂർ 670702 എന്ന വിലാസത്തിലോ jjmmtnr@gmail.com എന്ന ഇമെയിൽ വഴിയോ അപേക്ഷിക്കേണ്ടതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close