കണ്ണൂർ

അരിമ്പ്രയിൽ ജെസിബിക്ക് മുകളില്‍ പാറ അടര്‍ന്ന് വീണ് ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

മുല്ലക്കൊടി:  അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കല്‍ ജോലിയിൽ ഏർപ്പെട്ടിരുന്ന ജെസിബിക്ക് മുകളില്‍ പാറ അടര്‍ന്ന് വീണ് അരിമ്പ്രയിൽ യു.പി സ്വദേശിയായ ജെസിബി ഓപ്പറേറ്റര്‍ നൗഷാദിന് (29) ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്  സംഭവം.
മണ്ണെടുക്കുന്നതിന് ഇടയില്‍ മുകളില്‍ നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെസിബിയുടെ മുകളിലേക്ക് അടര്‍ന്ന് വീഴുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാ അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മണ്ണിനടയില്‍ കുടുങ്ങിയ നൗഷാദിനെ പുറത്തെടുത്തത്.
മറ്റൊരു ജെസിബി എത്തിച്ച് മണ്ണും പാറയും പൊട്ടിച്ച് നീക്കിയ ശേഷം നൗഷാദ് കുടുങ്ങിക്കിടന്ന ജെസിബി കാബിന്‍ ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close