കണ്ണൂർകേരളം

മണ്ണിൽ പൊന്നുവിളയിച്ച് പയ്യന്നൂർ നഗരസഭ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കൊയ്ത്തുത്സവം.

പയ്യന്നൂർ : പയ്യന്നൂർ നഗരസഭ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കൊയ്ത്തുത്സവം കിഴക്കേ കണ്ടങ്കാളി പാടശേഖരസമിതിയിൽ ഉൾപ്പെട്ട മാലേർ വയലിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അദ്ധ്വക്ഷത വഹിച്ചു. നഗരസഭയിലെ ശ്രേയസ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അഞ്ചര ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് വിളവെടുപ്പ് നടത്തിയത്.

കൗൺസിലർ കെ.ബാലൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ. കവിത, എ.ഡി.എസ്. ചെയർപേഴ്സൺ ശരണ്യ, പാടശേഖര സമിതി സെക്രട്ടറി ഒ. നാരായണൻ, വാർഡ് കൺവീനർ പി.വി.നാരായണൻ, ബാലൻ, ഷിജിൽ, പാടശേഖര സമിതി അംഗങ്ങൾ ജെ.എൽ.ജി. ഗ്രൂപ്പംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭയുടെ 63 ഓളം കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നെൽകൃഷി, കൂടാതെ പച്ചക്കറി, കപ്പ, തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളുടെയെല്ലാം കൃഷി നടത്തി വരുന്നുണ്ട്.

ഉല്പാദിപ്പിച്ച ഉല്പന്നങ്ങൾ നഗരസഭയിലെ കുടുംബശ്രീ വിപണന കേന്ദ്രത്തിലൂടെ മിതമായ നിരക്കിൽ വില്പന നടത്തിവരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close