ഇരിട്ടികണ്ണൂർ

സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് 3 പേർക്ക് പരുക്ക്

കൂത്തുപറമ്പ് : കണ്ണൂർ റോഡിൽ ബേബി സിനിമാസിന് എതിർവശം സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് 3 പേർക്ക് പരുക്ക്. സമീപത്തെ കടയിൽ നിന്ന് സാധനം വാങ്ങി സ്കൂട്ടറിൽ കയറി പുറപ്പെടുമ്പോഴാണ് പിറകെ എത്തിയ ഗുഡ്സ് ഓട്ടോ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികരായ 2 പേരും തെറിച്ച് വീണത്. കിണവക്കലിലെ കെ.നാസർ(46), മകൻ നിദാദ്(18) എന്നിവർക്ക് സാരമായി പരുക്കേറ്റു.

നാസറിന്റെ ഇടത് കാലിന്റെ എല്ല് പൊട്ടിയ നിലയിലാണ്. മകൻ നിദാദ് തെറിച്ച് വീഴുമ്പോൾ സമീപത്തെ ഗേറ്റിന്റെ ഇരുമ്പ് ഗ്രില്ലിൽ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റു. നിദാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കിണവക്കലിലെ അംജിദി(44)നും പരുക്കുണ്ട്.

ഇയാളെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഓട്ടോ ഇടിച്ച് സമീപത്തെ കടയുടെ ടൈലുകളും പൊട്ടിയിട്ടുണ്ട്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close