കണ്ണൂർ

ജില്ലാ പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം തുടങ്ങി

മയ്യിൽ: ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി വില നൽകി വാങ്ങുകയും ജില്ലയിലെ നഗരങ്ങളിൽ ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിക്കാണ് നിർവ്വഹണ ചുമതല. ഇവർ ഓരേ സമയം ജില്ലയിലെ നാലിടങ്ങളിൽ വിപണന കേന്ദ്രങ്ങൾ സജ്ജമാക്കും. ഷെഡ്യൂളിന് അനുസരിച്ച് കേന്ദ്രങ്ങൾ വിവിധയിടങ്ങളിലേക്ക് മാറ്റും. ഇവിടെ കർഷകർക്കെത്തി സാധനങ്ങൾ വിൽക്കുകയും ആവശ്യക്കാർക്ക് വാങ്ങുകയും ചെയ്യാം. വാഹനത്തിൽ വിവിധയിടങ്ങളിലെത്തിയും ഉൽപ്പന്നങ്ങൾ ശേഖരിക്കും. പച്ചക്കറി, അരി, തേൻ, കൊണ്ടാട്ടം തുടങ്ങിയവയാണ് സ്റ്റാളിൽ ലഭിക്കുക.ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ കെ കെ രാമചന്ദ്രൻ, സി ഇ ഒ യു ജനാർദ്ദനൻ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീർ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close