കണ്ണൂർ

കണ്ണൂർ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു തുല്യതയ്ക്ക് മികച്ച വിജയം നേടിയവർക്കുള്ള അനുമോദന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്നു.

കണ്ണൂർ: കണ്ണൂർ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു തുല്യതയ്ക്ക് മികച്ച വിജയം നേടിയവർക്കുള്ള അനുമോദന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു.

വിദ്യാഭ്യാസത്തിനു പ്രായമില്ല എന്നും,മാനുഷികമോ അമാനുഷികമോ ആയ കരുത്താണ് വിദ്യാഭ്യാസത്തിനു വേണ്ടതെന്നും വിദ്യാഭ്യാസ രംഗത്ത് വലിയ രീതിയിലുള്ള പുരോഗതി സംസ്ഥാന സർക്കാർ വരുത്തിയിട്ടുണ്ടെന്നും കടന്നപ്പള്ളി രാമചന്ദ്രൻ ആദരിക്കൽ ചടങ്ങിൽ പറഞ്ഞു .

പരിപാടിയുടെ അധ്യക്ഷ സ്ഥാനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി ചന്ദ്രൻ, ഡയറ്റ് പ്രിൻസിപ്പൽ കെ വിനോദ് കുമാർ, സംസ്ഥാന സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്ദീപ് ചന്ദ്രൻ, ആക്കാഡെമിക് കൺവീനർ വി ആർ വി ഏഴോം, ജില്ലാ കോ ഓർഡിനേറ്റർ ഷാജൂ ജോൺ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close