കേരളം

മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : മങ്കയം മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനിമയാണ് മരിച്ചത്. ഇതോടെ, മങ്കയത്തെ മലവെള്ളപാച്ചിലിലെ മരണം രണ്ടായി. നസ്രിയ ഫാത്തിമ, ഷാനിമ എന്നിവരാണ് മരണപ്പെട്ടത്.

നസ്രിയയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ തിരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. ഷാനിമയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട നസ്രിയയെ രക്ഷപ്പെടുത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close