കണ്ണൂർ

വിദ്വേഷ പ്രസംഗം ; പി. സി ജോർജിനെതിരെ ഡി വൈ എഫ് ഐ പയ്യന്നൂരിൽ പ്രതിഷേധം പ്രകടനവും കോലം കത്തിക്കലും നടത്തി

പയ്യന്നൂർ :    മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പി. സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതീരെ  ഡി വൈ എഫ് ഐ പയ്യന്നൂരിൽ  പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.

പയ്യന്നൂർ സംഘപരിവാർ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനതിൽ വെച്ച് പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ  പയ്യന്നൂരിൽ പ്രതിഷേധ പ്രകടനവും പി സി ജോർജിന്റെ കോലവും കത്തിക്കലും നടത്തിയത്.    മത നിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ ക്രിമിനൽ പ്രവൃത്തിയായിരുന്നു.

സംഘപരിപാർ കൂടാരത്തിൽ രാഷ്ട്രീയ അഭയർത്ഥിത്വ തേടുന്ന ജോർജ്‌ അവരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ കടുത്ത മത വിധവെഷമാണ് പ്രചരിപ്പിച്ചത്.പി സി ജോർജിന്റെ മത വിധ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനയ്ക്കെതിരെ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

പയ്യന്നൂർ നടന്ന പ്രതിഷേധ പരിപാടി    ഡിവൈഎഫ്ഐ  കണ്ണൂർ ജില്ലാ പ്രസിഡന്റ് സരിൻ ശശി ഉദ്ഘാടനം ചെയ്തു. വി.കെ.നിഷാദ്, അനീഷ.പി.പി, സി.വി.രഹിനേജ്‌, നന്ദകുമാർ.ടി.സി.വി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close