കണ്ണൂർ

പിക്കപ്പ് ജീപ്പ് വൈദ്യുത തൂണുകൾ ഇടിച്ചു തകർത്തു; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു ദൃക്സാക്ഷികൾ

ചെറുപുഴ∙ മച്ചിയിലെ വളവിൽ പിക്കപ്പ് ജീപ്പ് 2 വൈദ്യുത തൂണുകൾ ഇടിച്ചു തകർത്തു. ചെറുപുഴ ഭാഗത്തു നിന്നു വന്ന വാഹനമാണു അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ആണു അപകടം. ഈ സമയം റോഡിൽ കാൽനട യാത്രക്കാരില്ലാത്തത് അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി നിലച്ചതും അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ ഇടയാക്കി.

വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്നു പ്രദേശത്തെ വൈദ്യുതി വിതരണവും താറുമാറായി. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു ദ്യക്സാക്ഷികൾ പറയുന്നു. ഇതിനിടെ വാർത്ത ശേഖരിക്കാൻ എത്തിയ പത്ര പ്രവർത്തകരെ ഇയാൾ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close