ഇരിട്ടികണ്ണൂർ

DYFI മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി.

മാക്കൂട്ടം :  മാക്കൂട്ടം ചുരം റോഡിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് കുടക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും ഡി. വൈ. എഫ്. ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. കച്ചേരിക്കടവ് പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച ഡി. വൈ. എഫ്. ഐ  മാർച്ച് കൂട്ടുപുഴ പാലത്തിൽ വെച്ച് വിരാജ്പേട്ട സി. ഐ. ബി. എസ് ശ്രീധറിൻ്റെ നേതൃത്വത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് തള്ളിമാറ്റി അൽപ്പം മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ ഇരിട്ടി സി. ഐ. കെ. ജെ ബിനോയിയുടെ നേതൃത്വത്തിൽ തടഞ്ഞു

തുടർന്ന് റോഡിൽ കുത്തിയിരുന്ന് മുദ്രവാക്യം മുഴക്കി. മാർച്ച് ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സിദ്ധാർത്ഥദാസ് അധ്യക്ഷത വഹിച്ചു. അമർജിത്ത്, പി. വി ബിനോയ്, സി. പി. എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ. എസ് സത്യൻ, എൻ അശോകൻ എന്നിവർ പ്രസംഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ വിരാജ് പേട്ട – ഇരിട്ടി പോലിസിൻ്റെ നേതൃത്വത്തിൽ ശക്തമായ പോലിസ് സുരക്ഷയൊരുക്കിയിരുന്നു. ഇരിട്ടി എസ്. ഐ മാരായ സുനിൽ കുമാർ, കെ മനോജ്, ജെയിംസ്, ശ്യാമള വിരാജ് ചേട്ട എസ്. ഐ സിദ്ധലിംഗ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close