കേരളം
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പീക്ക് അവറില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. കല്‍ക്കരി ക്ഷാമം മൂലം താപനിലയിലങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ് സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി (KSEB) അഭ്യര്‍ത്ഥിച്ചു.
പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.