Uncategorizedകണ്ണൂർകേരളം

റോഡ് നവീകരണം പാതി വഴിയില്‍; പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കി

ഇരിട്ടി : പെരുംപഴശ്ശി കീഴ്പ്പള്ളി റോഡിലെ പറമ്പത്തെക്കണ്ടിയില്‍ മെമ്പറുടെ നേതൃത്വത്തിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറളം പെരുംപഴശ്ശി മുതല്‍ കീഴ്പ്പള്ളി വരെയുള്ള എട്ടര കിലോമീറ്റര്‍ റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിച്ചത്. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തിയാണ് നടത്തിയത്.

ഇതില്‍ പറമ്പത്തെക്കണ്ടിയില്‍ കലുങ്ക് നിര്‍മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും റോഡിലെ കുഴികള്‍ ഉള്‍പ്പെടെ നികത്താത്തതിനെ തുടര്‍ന്ന് ഇതുവഴി കാല്‍നടയാത്രക്കാര്‍ക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ലോക് ഡൗണ്‍ ദിനത്തില്‍
ആറള്ള പഞ്ചായത്തംഗം പി ഷൈന്‍ ബാബു, സര്‍ജിത്ത് ,നിധിന്‍, പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുഴികള്‍ അടച്ച് താല്‍കാലിക അറ്റുകുറ്റ പ്രവര്‍ത്തി നടത്തിയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close