കണ്ണൂർ

ടിപ്പർ ലോറികൾ കടയും ബൈക്കും തകർത്തു

ഓലയമ്പാടി ∙ കരിങ്കൽ ക്വാറികളിൽ നിന്നും നിറയെ ജല്ലികളുമായി പോയ ടിപ്പർ ലോറികൾ ഓലയമ്പാടി ചട്ട്യോൾ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടയും, സമീപത്ത് നിർത്തിയിട്ട ബൈക്കും തകർത്തു.

ചട്ട്യോളിലെ കെ.സി.ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർത്തത്. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം 11ഓടെയാണ് അപകടം. അമിത ഭാരം കയറ്റി മത്സരിച്ചോടുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാൻ നിയമപാലകർ അനാസ്ഥ കാട്ടുന്നതായി പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close