കണ്ണൂർ

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ദളിത് വിദ്യാർത്ഥിനിയായ 17 കാരിയെ വീട്ടിൽ വരുത്തി പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ.

ശ്രീകണ്ഠാപുരം നിടിയേങ്ങചേപ്പറമ്പ് സ്വദേശി സി.ജെ.ജിബിനെ(21)യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടി ഇക്കഴിഞ്ഞ 22 ന് ബന്ധുവീട്ടിൽ എത്തിയപ്പോൾ സ്ഥലത്തെത്തിയ ജിബിൻ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയും അവിടെ ഒരു രാത്രി മുഴുവൻ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം യുവാവിൻ്റെ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ പെൺകുട്ടിയെ കണ്ടതോടെ വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചെറുപുഴ എസ്.ഐ.എം.പി.ഷാജിയും സംഘവും പോക്സോനിയമപ്രകാരം കേസെടുത്ത് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close