കണ്ണൂർ

ഇരിക്കൂർ സാംസ്കാരികവേദിയുടെ പത്താം വാർഷികവും പുസ്തക പ്രകാശനവും ഞായറാഴ്ച

ഇരിക്കൂർ: ഇരിക്കൂർ സാംസ്കാരികവേദിയുടെ പത്താം വാർഷികവും പുസ്തക പ്രകാശനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിക്കൂർ എ.എം.ഐ ഹാളിൽ വെച്ച് നടക്കുന്ന പത്താം വാർഷിക പരിപാടിയുടെ ഉദ്ഘാടനം രാജ്യസഭാ എം.പി പി.സന്തോഷ് കുമാർ നിർവഹിക്കും. പ്രശസ്ത ഗായകനും പ്രഭാഷകനുമായ നവാസ് പാലേരിയുടെ “പാടി പറയാം ജീവിതനന്മകൾ” എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും. ഇരിക്കൂറിന്റെ ചരിത്രം അനാവൃതമാക്കിയ ഇരിക്കൂർ സാംസ്കാരികവേദി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും അബ്ദുൽ ജബ്ബാർ കൂരാരി രചിച്ച “നബിയുടെ ബീവിമാർ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈദ് ആഘോഷവും നടക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ ഗഫൂർ ഹാജി കീത്തടത്ത്, മടവൂർ അബ്ദുൽ ഖാദർ, കെ.ടി.പി ഇബ്രാഹിം, അഷ്‌റഫ്‌ മാച്ചേരി,സി.എം അമീർ, കെ.പി ഇബ്രാഹിം, എൻ.റഷീദ് ഹസ്സൻ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close