കേരളം

മലപ്പുറത്ത് സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (18) ആണ് മരിച്ചത്.

ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്ബനിയിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് സോപ്പ് കമ്ബനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close