കേരളം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കി.മീ വരെ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുണ്ട്.

ഇന്ന് കേരളതീരത്ത് കടല്‍ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close