കേരളം
കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപിയുടെ പ്രകടനം; പോലീസ് കേസെടുത്തു.
കൊച്ചി: പെരുമ്ബാവൂരില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപിയുടെ പ്രകടനം. ആലപ്പുഴ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരേ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തി പരിപാടിയില്‍ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്. പെരുമ്ബാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലാണ് നിയന്ത്രണം ലംഘിച്ചത്. കോവിഡ് നിയന്ത്രണം നിലവിലുള്ളതിനാല്‍ നിലവില്‍ 50 പേര്‍ക്ക് മാത്രമാണ് അനുമതി. ഇതു ലംഘിച്ചാണ് ബിജെപി പരിപാടി നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.