കണ്ണൂർ

സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

ചെറുപുഴ ∙ സ്കൂട്ടറും ബസും തമ്മിൽ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരനു പരുക്കേറ്റു. ചെറുപുഴയിലെ കൈപ്പൻപ്ലാക്കൽ മാത്യുവിന് (67) ആണു പരുക്കേറ്റത്. ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗളുരൂവിലെ ആശുപത്രിയിലേക്ക് മാറ്റി. മലയോരപാതയിൽ ചെറുപുഴ വിദേശമദ്യ വിൽപനശാലയ്ക്കു സമീപം ഇന്നലെ രാവിലെ 6.30ന് ആണു അപകടം.

റോഡരികിലുള്ള വീട്ടിൽ നിന്നു ചെറുപുഴയിലേക്ക് പോകാനായി മാത്യു സ്കൂട്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ ചെറുപുഴ ഭാഗത്തു നിന്നു വെള്ളരിക്കുണ്ടിലേക്ക് പോകുകയായിരുന്ന ദീർഘദൂര ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മാത്യു റോഡരികിലേക്ക് തെറിച്ചു വീഴുകയും സ്കൂട്ടി ബസിനടിയിൽപ്പെടുകയും ചെയ്‌തു.

നിയന്ത്രണം വിട്ട ബസ് റോഡരികിൽ കൂട്ടിയിട്ടിരുന്ന മരത്തടിയിൽ ഇടിച്ചുനിന്നു. സ്കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. ബസിന്റെ മുൻവശത്തെ ചില്ല് തകരുകയും മുൻഭാഗത്തിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close