കണ്ണൂർ

ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കണ്ണൂർ : ഇസ്ലാമിക തീവ്രവാദത്തിനെതിരെയും പാലക്കാട് സഞ്ജിത്തിൻ്റെയും, ചാവക്കാട് ബിജുവിന്റെയും കൊലപാതകങ്ങളുടെ അന്വേഷണം എൻ. ഐ. എ ക്ക്‌ കൈമാറണം എന്നും ആവിശ്യപ്പെട്ട് ബി. ജെ. പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

താളിക്കാവിൽ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്റ്റാൻ്റ്, താലൂക്ക് ഓഫീസ്, കാൽ ടെക്സ് വഴി കളക്ടറേറ്റ് പ്രധാന കവാടത്തിൽ സമാപിച്ചു. ടൗൺ പോലീസിൻ്റെ നേതൃത്വത്തിൽ ബാരികേഡ് കെട്ടി പ്രകടനത്തെ തടഞ്ഞു.

മാർച്ച് ബി. ജെ. പി സംസ്ഥാന സെക്രട്ടറി അഡ്വ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. SDPl കൊലയാളികളെ പിടിക്കാൻ 11 ദിവസം കഴിഞ്ഞിട്ടും സാധിക്കാത്തത് അപകടകരം. ഇടതു വലതു മുന്നണി SDPl യെ പിന്തുണയ്ക്കുകയാണ്. SDPI യുടെ വളർത്തച്ഛനായി പിണറായി മാറിയെന്ന് പ്രകാശ് ബാബു ആരോപിച്ചു. ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് അധ്യക്ഷത വഹിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ വർഗീയതയെ ചൂണ്ടിക്കാട്ടുന്നവരെ ഉന്മൂലനം ചെയ്യുകയാണ്. ഇതിന് ഭരണകൂടം സഹായം ചെയ്യുന്നുവെന്ന് അധ്യക്ഷത വഹിച്ച എൻ ഹരിദാസ് ആരോപിച്ചു. ബിജു എളക്കുഴി സ്വാഗതം പറഞ്ഞു. എ ദാമോദരൻ, പി. കെ വേലായുധൻ, മോഹനൻ മാനന്നേരി, പി മണിവർണ്ണൻ, അർച്ചന വണ്ടിച്ചാൽ സമരത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close