ഇരിട്ടികണ്ണൂർ

ശ്രീകണ്ഠാപുരം നഗരസഭയിലെ ഗുഡ്‌സ് ഓട്ടോ പാര്‍ക്കിംഗ് സംവിധാനം അശാസ്ത്രീയമെന്ന് ആരോപണം.

ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം നഗരസഭയിലെ ഗുഡ്സ് ഓട്ടോ പാർക്കിംഗ് സംവിധാനം അശാസ്ത്രീയമെന്ന് ആരോപണം. ടൗണിലെ പാലത്തിനോട് ചേർന്ന ഭാഗത്ത് നഗരസഭ സ്ഥലം പാർക്കിങ്ങിനായി നൽകിയിട്ടുണ്ടെങ്കിലും ചുരുക്കം ചില വാഹന ഡ്രൈവർമാർ സംസ്ഥാന പാതയ്ക്കരികിൽ പാർക്കിംഗ് തുടരുന്നത് തർക്കങ്ങൾക്ക് ഇടയാക്കുകയാണ്.

ശ്രീകണ്ഠാപുരം നഗരത്തിലെ പാർക്കിംഗ് സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗുഡ്സ് വാഹനങ്ങൾക്കായി പാലത്തിന് സമീപത്തായി സ്ഥലം ഒരുക്കി നൽകിയിരുന്നു. എന്നാൽ, ചില വാഹനങ്ങൾ ഇപ്പോഴും സംസ്ഥാനപാതക്കരികിൽ പാർക്ക് ചെയ്യുന്നത് പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് ഓട്ടം കുറയുന്നതിനും കാരണമാകുന്നതായി ഡ്രൈവർമാർ ആരോപിക്കുന്നു. കൂടാതെ പാലത്തിനു സമീപത്തെ പാർക്കിംഗ് ഭാഗത്ത് പൊടി ശല്യവും, പുഴയരിക്ക് ബലപ്പെടുത്താത്തതും വാഹനങ്ങൾക്കും ഡ്രൈവർമാർക്കും ഭീഷണിയായിരിക്കുകയാണെന്നും ഡ്രൈവർമാർ ആരോപിച്ചു.

നഗരവികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന ആവശ്യമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close