കണ്ണൂർ

കാ​ഞ്ഞിരങ്ങാട് ഹോട്ടലിലേക്ക് വാൻ പാഞ്ഞ് കയറി

തളിപ്പറമ്പ് ∙ നിയന്ത്രണം വിട്ട വാൻ ഹോട്ടലിലേക്കു പാഞ്ഞു കയറി. കാഞ്ഞിരങ്ങാട് ബസ് സ്റ്റോപ്പിനു സമീപം ടി.വി.ചന്ദ്രശേഖരന്റെ ചൈതന്യ ഹോട്ടലിലേക്കാണ് ഇന്നലെ 11ഓടെ വാ‍ൻ പാഞ്ഞു കയറിയത്. ഹോട്ടലിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.അപകടത്തിൽ ഹോട്ടലിനു കേടുപാടുകൾ സംഭവിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് ഇതിനു സമീപത്തെ ഏതാനും കടകളും വാഹനം ഇടിച്ചു കയറി തകർന്നിരുന്നു. ലോക്ഡൗൺ കാലമായതിനാലാണ് അന്നു ദുരന്തം ഒഴിവായത്. ഇന്നലെ ഹോട്ടലിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close