കണ്ണൂർ

മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് പിടികൂടി.

കണ്ണൂർ: മാരക ലഹരി മരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കല്യാശേരി മുണ്ടവളപ്പ് സ്വദേശി കെ.വി.മുഹമ്മദ് ഷാനിഫിനെ(31)യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി.ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി

പാപ്പിനിശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്നും മാരക മയക്കുമരുന്നായ 5.73 ഗ്രാം മെത്താം ഫിറ്റാമിനും,7.141 ഗ്രാം നൈട്രസെം ഗുളികകളും പിടികൂടിയത്. ലഹരിമരുന്നുമായി പിടിയിലായ യുവാവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ എക്സൈസിന്റെ നിരീക്ഷണത്തിലാണ്.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷിബു.കെ. സി,സിവിൽ എക്‌സൈസ് ഓഫീസർമാരായ പുരുഷോത്തമൻ,ശ്രീകുമാർ,പങ്കജാക്ഷൻ,സുജിത്,ഷബിൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അനശ്വര ടി വി.ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close