കേരളം

വിദ്യാർത്ഥികളുടെ കൺസെഷൻ; ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി ആന്റണി രാജു

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വർധനവുണ്ടായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ​മന്ത്രി പ്രതികരിച്ചത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോ​ഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമായ നിരക്ക് വര്‍ധനവല്ല എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി  പ്രതികരിച്ചു.

പ്രൈവറ്റ് ബസ് ചാർജ് വർധിക്കുന്നതിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി നിരക്കും കൂടുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു സൂചിപ്പിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കാണ് വർദ്ധിപ്പിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close