ഇരിട്ടി
ജനജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം തുടരുന്നു
കേളകം: രാമച്ചിയില്‍ ജനജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം തുടരുന്നു. വീടിനോട് ചേര്‍ന്ന തൊഴുത്ത് തകര്‍ത്ത കാട്ടാനകൂട്ടം വ്യാപക കൃഷിനാശവും വരുത്തി. കൊട്ടിയൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രാമച്ചിയിലെ ജനവാസ മേഖലകളില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. താഴത്തെ മുറി ജോണിന്റെ വീടിനോട് ചേര്‍ന്ന തൊഴുത്ത് കാട്ടാന തകര്‍ത്തു. തെങ്ങ് മറിച്ചിട്ട് തൊഴുത്ത് തകര്‍ത്ത കാട്ടാനകള്‍ വ്യാപക കൃഷി നാശവും വരുത്തി. കായ്ഫലമുള്ള തെങ്ങ്, കമുക് എന്നിവ വ്യാപകമായി കാട്ടാനകള്‍ നശിപ്പിച്ചു. പ്രദേശത്തെ വനാതിര്‍ത്തികളില്‍ അടിയന്തിരമായി ആന മതില്‍ നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.