കേരളം

സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമാക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷന്‍

സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമാക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷന്‍. സംഘര്‍ഷ സാധ്യതയുള്ള സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ കേസെടുത്തു പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബാലാവകാശകമ്മിഷന്‍.

കെ.റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളില്‍ കുട്ടികളേയും കൂട്ടി സാധനങ്ങള്‍ വില്‍ക്കുമ്ബോള്‍ അപകടത്തില്‍ പെടുന്നത് സംബന്ധിച്ചും കമ്മീഷന് ലഭിച്ച പരാതിയിലാണ് ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ കേസെടുത്തത്.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഉപദ്രവിച്ചുവെന്ന് നേരത്തെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ബാലവകാശ കമ്മീഷന്റെ നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close