കേരളം

ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി മുതൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും.രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും നാളെ അനുമതി. യാത്ര ചെയ്യുന്നവര്‍ കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണം. നാളെ ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം.

പരീക്ഷകള്‍ക്ക് പോകുന്നവര്‍ അഡ്മിറ്റ് കാര്‍ഡുകള്‍ കൈയില്‍ കരുതണം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാണിച്ചാല്‍ സഞ്ചരിക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണിവരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. രോഗവ്യാപനം രൂക്ഷമായതോടെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close