കേരളം

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി, കിഴക്ക്-പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയാണ് ശക്തമായ മഴയ്ക്ക് കാരണം. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മെയ് ആറോടെ ഇത് ന്യൂനമര്‍ദ്ദമായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close