കണ്ണൂർ

ഓണത്തിരക്ക്: കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ (5 – 9 – 2022) തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന് കണ്ണൂർ അസി. പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി ട്രാഫിക് പോലീസ് തീരുമാനിച്ചു.
തളിപ്പറമ്പ് ,പയ്യന്നൂർ ,പുതിയതെരു ,മയ്യിൽ ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ ബസ്സുകളും പാമ്പൻ മാധവൻ റോഡുവഴി പോവണം.
തളിപ്പറമ്പ് ,പുതിയതെരു ,മയ്യിൽ ഭാഗങ്ങളിൽ നിന്നുവരുന്ന എല്ലാ ബസ്സുകളും കലക്ടറേറ്റിന് മുൻവശം താവക്കര വഴി പോവണം. കക്കാട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ താണ ജംഗ്‌ഷൻ വഴി നഗരത്തിൽ പ്രവേശിക്കാനും നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close