ഇരിട്ടികണ്ണൂർ

ചീങ്കണ്ണിപ്പുഴയിൽ പരിക്കേറ്റ് ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.

കേളകം : ചീങ്കണ്ണിപ്പുഴയിൽ പരിക്കേറ്റ് ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ആറളം വളയംചാലിലെ വൈൽഡ് ലൈഫിനുള്ളിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.

ആറളം വൈൽഡ് ലൈഫ് റെയിഞ്ചർ അനിൽ കുമാറും സംഘവും ചൊവ്വാഴ്ച രാത്രി ഏറെ സാഹസികമായാണ് ക്രയിനിൻ്റെ സഹായത്തോടെ പുഴയിൽ നിന്നും ആനയെ ലോറിയിൽ കയറ്റിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വളയംചാലിൽ എത്തിച്ചു. വനം വകുപ്പ് സർജ്ജൻ്റെ നേതൃത്വത്തിൽ ആനയെ പോസ്റ്റ്മോർട്ടം ചെയ്യൽ ആരംഭിച്ചു. നിരവധി ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാച്ചർമാരും മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close