കേരളം

കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം.

കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം. സിൻഡിക്കേറ്റ് യോഗം നടക്കുന്ന സെനറ്റ് ഹൗസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സർവകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

പത്തരയോടെയാണ് സിൻഡിക്കേറ്റ് യോഗം ആരംഭിച്ചത്. തുടർന്ന് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയായിരുന്നു. മാർച്ചായി എത്തിയ ഇവരെ പൊലീസ് തടഞ്ഞു. എന്നാൽ, പൊലീസിനെ വെട്ടിച്ചെത്തിയ ഇവർ യോഗം നടക്കുന്ന ഹാളിനരികെ എത്തി പ്രതിഷേധിക്കുകയായിരുന്നു. അല്പ സമയത്തിനകം എബിവിപിയും ഇവിടേക്ക് മാർച്ച് നടത്തും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close