Uncategorizedകണ്ണൂർകേരളം

അധ്യാപക ശ്രേഷ്‌ഠരെ ആദരിച്ചു.

ചെങ്ങളായി : ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് 65 വയസ്സു കഴിഞ്ഞ 14 അധ്യാപക ശ്രേഷ്ഠരെ വീടുകളിൽ ചെന്ന് ആദരിച്ചു. ആദരായന യാത്ര രാവിലെ വായനശാല പരിസരത്തു വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ ഫ്ളാഗ് ഓഫ് ചെയ്തു. കെ.ദിവാകരൻ, എൻ. കെ.എ.ലത്തീഫ്, കെ.പി.അബ്ദുള്ളക്കുട്ടി, കെ.എം.പി.മുഹമ്മദ് കുത്തി. വി.കെ. വിജയകുമാർ , എം.പി. കുഞ്ഞിമൊയ്തീൻ, സംസാരിച്ചു. അരുൺ കുമാർ ബി., ഷൈജു. കെ., അജയൻ എ നേതൃത്വം നൽകി. ഓൺലൈൻ അധ്യാപക ദിനാഘോഷ പരിപാടിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close