കേരളം

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട, വിമാനത്താവളത്തിൽ തടഞ്ഞു

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇന്നലെ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാർത്ഥിയുടെ യാത്ര സുരക്ഷ വിഭാഗം തടഞ്ഞു. യാത്ര തടഞ്ഞ വിവരം കേരള ഹൗസ് അധികൃതരെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്, തുടർന്ന് ഇന്നലെ പുറപ്പെടേണ്ട കേരള സർക്കാർ ഏർപ്പാടാക്കിയ എയർ ഏഷ്യ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും ഒരു വെടിയുണ്ട കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥിയുടെ യാത്ര വിമാനത്തവാള അധികൃതർ തടഞ്ഞു. വിദ്യാർത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാൻ സാധിച്ചില്ല.

വിഷയം വളരെ ഗൗരവത്തോടെയാണ് വിമാനത്തവാള അധികൃതർ കാണുന്നന്ത്. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close