കണ്ണൂർ

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളി, ‘ബില്ലിൽ’ സൂചന: തിരിച്ചെടുപ്പിച്ച് പൊലീസ്.

കൂത്തുപറമ്പ്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു. മാങ്ങാട്ടിടം കോയിലോട്ട് അരയരപ്പാലം റോഡരികിലെ പറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി ഹോട്ടൽ മാലിന്യം തള്ളിയത്. സംഭവത്തിൽ സ്ഥലം ഉടമ അമിത്തിന്റെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മാലിന്യത്തിൽ കണ്ടെത്തിയ കൂത്തുപറമ്പിലെ ഹോട്ടൽ സ്ഥാപനത്തിന്റെ ബില്ല് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്.

ഹോട്ടൽ ജോലിക്കാരനായ മുണ്ടമെട്ട സ്വദേശിയെ കണ്ടെത്തുകയും കുറ്റസമ്മതം നടത്തിയ ഉടൻ തന്നെ മാലിന്യം നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. പ്രദേശത്ത് തള്ളിയ മുഴുവൻ മാലിന്യവും നീക്കം ചെയ്ത ശേഷമാണ് ജോലിക്കാരെ പറഞ്ഞുവിട്ടത്. ഇത്തരം സാമൂഹ്യ ദ്രോഹ നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് പൊലീസ് വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close