ഇരിട്ടി

പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണവും നടന്നു.

ചുങ്കക്കുന്ന്: കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ധീരജവാന്‍ മുണ്ട്ചിറക്കല്‍ അജേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണം നടന്നു.തടയണ നിര്‍മ്മാണം കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്തംഗങ്ങളായ ബാബു മാങ്കോട്ടില്‍, ഷേര്‍ലി പടിയാനിക്കല്‍, ഫാദര്‍ കുര്യന്‍ വാഴയില്‍,ഫാദര്‍ റോബിന്‍ കുമ്പളക്കുഴി,കെസിവൈഎം മേഖലാ സെക്രട്ടറി ബിനീഷ് മഠത്തില്‍,കോഡിനേറ്റര്‍ മെല്‍ബിന്‍ കല്ലടയില്‍,ഫാദര്‍ ജിബിന്‍ മുട്ടപ്പള്ളി,കളത്തില്‍ ആന്മരിയ,സാനിയ കാരക്കാട്ട്,സിസ്റ്റര്‍ മെഴ്‌സിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close