ഇരിട്ടി
വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്ഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗം നടത്തി.
മലയോര മേഖലകളിലെ രൂക്ഷമായ വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്ഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മറ്റി അങ്ങാടിക്കടവിൽ പ്രതിഷേധ യോഗം നടത്തി.
കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവ് അട്ടയോലി കളിത്തട്ടും പാറ തുടിമരം വാളത്തോട് , എടപ്പുഴ , ഉരുപ്പും കുറ്റി, കച്ചേരിക്കടവ് തുടങ്ങിയ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ഉപദ്രവങ്ങൾ കൊണ്ട് ജീവിതം ദുസ്സഹമായ കർഷകർ കാലങ്ങളായി ഉയർത്തികൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കു നേരെ ഭരണകൂടങ്ങൾ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്
അയ്യൻകുന്ന് മണ്ഡലം പ്രസിഡണ്ട് ജിതിൻ തോമസ് ആധ്യക്ഷത വഹിച്ചു, ടെൽബിൻ പാമ്പക്കൽ , ഷിൽജോ കാഞ്ഞിരക്കാട്ട്, സുനീഷ് തോമസ്, നിധിൻ രാജൻ കെ ആർ ,ജിജോ ജോർജ്ജ് കുറ്റിയാനിക്കൽ , സ്റ്റിബിൻ അഗസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു