ഇരിട്ടികണ്ണൂർ

വൈ.എം.സി.എ. ഇരിട്ടിയുടെ  ആഭ്യമുഖ്യത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു.

വൈ.എം.സി.എ. ഇരിട്ടി യുടെ  ആഭ്യമുഖ്യത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു. ഉളിക്കൽ പുറവയലിൽ  നടന്ന ചടങ്ങിന് വൈ.എം.സി.എ. ഇരിട്ടി പ്രസിഡൻ്റ് ബേബി തോലാനി അധ്യക്ഷനായി.വൈ.എം.സി.എ.യുടെ സ്ഥാപകൻ ജോർജ്ജ് വില്യംസിൻ്റെ ഇരുന്നൂറാം ജന്മദിനത്തിലാണ് വീടില്ലാത്തവർക്ക് വീട് എന്ന സന്ദേശം പകർന്നു നൽകി കൊണ്ട് സ്നേഹ വീട് പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വീടും സ്ഥലവുമില്ലാതെ ഇരിട്ടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. വൈ എം സി എ പ്രസിഡൻ്റ് ബേബി തോലാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് സൗജന്യമായി നൽകിയിരിക്കുന്നത്. തറക്കല്ലിടൽ കർമ്മത്തിനു ശേഷം നടന്ന ചടങ്ങിൽ വൈ.എം.സി.എ. സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം പറഞ്ഞു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ഷാജി, ഫാ. ജോസഫ് കാവനാടി ,വി.എം. മത്തായി, രതീഭായി, ജസ്റ്റിൻ കൊട്ടുകാപ്പള്ളി, ബേബി കൂനമാക്കൽ, എം.എൻ. സുരേഷ് ബാബു, മധു ലക്ഷ്മി വിലാസം, ജോസ് പൂമല , തോമസ് വർഗ്ഗീസ്, സണ്ണി കുറുമുള്ളംതടത്തിൽ, ഷാജി ജോസ് കുറ്റിയിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close