കണ്ണൂർ

യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി, ഇരിക്കൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

ഇരിക്കൂർ: കണ്ണുരിൽ കെ റെയിലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ പ്രതിയായ ഇരിക്കൂർ ,കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

കേസ് രജിസ്റ്റർ ചെയ്യ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ധർണ.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണ ഡിസിസി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു.

നേതാക്കളായ സുധീഷ് വെള്ളച്ചാൽ നികേത് നാറാത്ത്, രാഹുൽ, അജിത്ത് മാട്ടൂൽ തുടങ്ങിയവർ സംസാരിച്ചു. ധർണ യോടനുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയായിരുന്നു  ഒരുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close