കണ്ണൂർ
വിദേശത്ത് നിന്ന് അഞ്ചര കോടി രൂപയുമായെത്തിയ യുവാവ് പിടിയിൽ.
കണ്ണൂർ∙ വിദേശത്തെ സ്ഥാപനത്തിൽ നിന്ന് അഞ്ചര കോടി രൂപയുമായി നാട്ടിലേക്കു കടന്ന പ്രതിയെ പൊലീസ് പിടികൂടി. പള്ളിക്കുന്ന് തളാപ്പ് പള്ളിക്ക് സമീപത്തെ ജസ്നാസ് ചാലിൽ ഹൗസിൽ ജുനൈദിനെ (24) യാണു ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതി പുതിയങ്ങാടി സ്വദേശി റിസ്വാൻ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ദുബായിയിലെ ഡിജിറ്റൽ അസറ്റ് സ്ഥാപനത്തിലെ ജീവനക്കാരായ പ്രതികൾ ഇക്കഴിഞ്ഞ ഒക്ടോബർ 4ന് സ്ഥാപനത്തിലെ കലക്ഷൻ തുകയായ അഞ്ചര കോടി രൂപ കമ്പനിയിൽ അടയ്ക്കാതെ മുങ്ങി. തുടർന്ന് കമ്പനി മാനേജർ കണ്ണൂർ തളാപ്പിലെ ബാദുഷ മൻസിലിൽ വി.കെ.അബ്ദുൽ വാസിഖ് എംബസി മുഖേന പൊലീസിൽ പരാതി നൽകി.