കണ്ണൂർ

കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിലെ കുടുംബശ്രീ ഹോട്ടൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി

കണ്ണൂർ :  കോർപ്പറേഷൻ കോമ്പൗണ്ടിൽ ഉള്ള കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. കോർപ്പറേഷൻ ആസ്ഥാന മന്ദിരം നിർമിക്കുന്നതിന്റെപേരിൽ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ കുടുംബശ്രീയോട് ആവശ്യപ്പെട്ടിരുന്നു.

പകരം സംവിധാനം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അപേക്ഷ നൽകിയിട്ടും മറുപടി നൽകാതെയാണ് പൊളിച്ചുനീക്കൽ. ഞായറാഴ്ച രാവിലെയാണ് ഷെഡ് പൊളിച്ചുനീക്കിയത് ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്ത് നീക്കിവച്ചിട്ടുണ്ട്.

തറ മാത്രമാണ് ബാക്കി. ഹോട്ടലിലെ ഫ്രിഡ്ജും മറ്റ് സാധനങ്ങളും ലോറിയിൽ കയറ്റിക്കൊണ്ടുപോയി. ഏഴുപേരടങ്ങിയ കുടുംബശ്രീ യൂണിറ്റാണ്‌ ഹോട്ടൽ നടത്തുന്നത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close