കണ്ണൂർ

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്.

കണ്ണൂര്‍: ദിനേശ്​ ഓഡിറ്റോറിയത്തില്‍ ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’പരിപാടിക്കിടെ പ്രതിഷേധവുമായെത്തിയ യൂത്ത്​ കോണ്‍ഗ്രസ്​ ​പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കേസ്​.

യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ റിജില്‍ മാക്കുറ്റി നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ്​ മജിസ്​ട്രേട്ട്​ കോടതിയാണ്​ നിര്‍ദേശം നല്‍കിയത്​. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എം. ഷാജിര്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ഷാജിര്‍, ഇരിക്കൂര്‍ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ റോബര്‍ട്ട് ജോര്‍ജ്, സി.പി.എം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി സന്തോഷ്, ഗോവിന്ദന്‍ മാസ്റ്ററുടെ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ തുടങ്ങി കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്ത്​ അന്വേഷണം നടത്താനാണ്​ വ്യാഴാഴ്ച കോടതി ജില്ല പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്​. പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന്​ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ സബ്​ ജയിലില്‍ റിമാന്‍ഡിലായ യൂത്ത്​ കോണ്‍ഗ്രസ്​ നേതാക്കള്‍ക്ക്​ കോടതി ജാമ്യം അനുവദിച്ചു. യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡന്‍റ്​ സുധീപ്​ ജെയിംസ്​, സംസ്ഥാന സെക്രട്ടറി വിനീഷ്​ ചുള്ളയാന്‍, പ്രനില്‍ മതുക്കോത്ത്​, യഹിയ എന്നിവര്‍ക്കാണ്​ ജാമ്യം കിട്ടിയത്​. ഇവര്‍ വെള്ളിയാഴ്ച വൈകീട്ട്​ ജയില്‍ മോചിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close